You are Here : Home / News Plus

അബ്കാരി കേസുകള്‍ കൂടുന്നത് പോസിറ്റീവായി കാണണമെന്ന് സുധീരന്‍

Text Size  

Story Dated: Tuesday, May 27, 2014 06:59 hrs UTC




ബാറുകള്‍ അടച്ചിട്ടത് അബ്കാരി കേസുകള്‍ കൂടാന്‍ കാരണമായെന്ന എക്‌സൈസ് മന്ത്രി കെ. ബാബുവിന്റെ പരാമര്‍ശത്തിന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെ മറുപടി. അബ്കാരി കേസുകള്‍ കൂടുന്നത് പോസിറ്റീവായി കാണണമെന്ന് അദ്ദേഹം പറഞ്ഞു. എക്‌സൈസ് വകുപ്പിന്റെ കാര്യക്ഷമത തെളിയിക്കുന്നതാണ് ഇതെന്നും സുധീരന്‍ പറഞ്ഞു.
എക്‌സൈസ് സേനയ്ക്ക് അംഗബലം കുറവാണെന്നു പറഞ്ഞത് ന്യായമാണ്. പക്ഷേ വ്യാജമദ്യത്തിനെതിരേ വകുപ്പുകള്‍ സംയുക്തമായാണ് നടപടിയെടുക്കുന്നതെന്നും സുധീരന്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.