You are Here : Home / News Plus

കുഞ്ഞിന്‍റെ പാരാസെയ്‌ലിങ്: രക്ഷിതാക്കള്‍ക്കെതിരെ കേസെടുത്തു

Text Size  

Story Dated: Thursday, May 22, 2014 03:41 hrs EDT

പതിനൊന്ന് പ്രായമായ കുഞ്ഞിനെ പാരാ സെയ്‌ലിങ് നടത്തിയ സംഭവത്തില്‍ കുഞ്ഞിന്‍റെ  അച്ഛനും അമ്മയ്ക്കുമെതിരെ കേസടുത്തു. ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് അനുസരിച്ച് എടക്കാട് പോലീസാണ് കേസെടുത്തത്. കുഞ്ഞിന്റെ അമ്മ സഫ്രിന നിസാം, ഭര്‍ത്താവ് സുല്‍ത്താന്‍ ബത്തേരി സ്വദേശി മുഹമ്മദ് നിസാം എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. പാരാ സെയ്‌ലിങ്ങിന്റെ സംഘാടകരായ മലബാര്‍ എയ്‌റോ റസ്‌പോര്‍്‌സ് സൊസൈറ്റിയുടെ ഭാരവാഹിയായ തലശ്ശേരി സ്വദേശി സഫര്‍ അഹമ്മദിന്റെ മകളാണ് സഫ്രിന. ബുധനാഴ്ച ഉച്ചയ്ക്ക് മുഴപ്പിലങ്ങാട് െ്രെഡവ് ഇന്‍ ബീച്ചിലാണ് മാതാപിതാക്കളുടെ പൂര്‍ണസമ്മതത്തോടെ ക്രൂരമായ ഈ സാഹസികപരിപാടി നടന്നത്. കണ്ണൂര്‍ എസ്.പി.യുടെ സാന്നിധ്യത്തിലായിരുന്നു നാടിനെ ഞെട്ടിച്ച ഈ പരിപാടി. മാധ്യമസംഘത്തെയും സിനിമാനടന്‍ വിനീത്കുമാറിനെയും സംഘാടകരായ മലബാര്‍ എയ്‌റോ സ്‌പോര്‍ട്‌സ് സൊസൈറ്റി ക്ഷണിച്ചുവരുത്തിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.