You are Here : Home / News Plus

ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് നേരിടാന്‍ തയ്യാര്‍: അരവിന്ദ് കെജ്‌രിവാള്‍

Text Size  

Story Dated: Wednesday, May 21, 2014 06:02 hrs EDT



ഡല്‍ഹിയില്‍ പുതിയതായി തിരഞ്ഞെടുപ്പ് നേരിടാന്‍ ആം ആദ്മി പാര്‍ട്ടി സജ്ജമാണെന്ന് അരവിന്ദ് കെജ്‌രിവാള്‍. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച നടപടി തെറ്റായിപ്പോയെന്നും ജനങ്ങളോട് മാപ്പ് ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. . ഇക്കാര്യത്തില്‍ ജനങ്ങളുടെ അഭിപ്രായം തേടില്ലെന്നും അദ്ദേഹം പറഞ്ഞു. അഴിമതി തുടച്ച് മാറ്റുമെന്ന പ്രതിജ്ഞയോടെ ഡല്‍ഹിയിലെ അസംബ്ലി തിരഞ്ഞെടുപ്പില്‍ പുതിയ ചലനം സൃഷ്ടിച്ച ആംആദ്മി പാര്‍ട്ടി ഇപ്പോഴും തങ്ങളുടെ ലക്ഷ്യത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും കെജ്‌രിവാള്‍ കൂട്ടിചേര്‍ത്തു.
ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ സര്‍ക്കാര്‍ രൂപവത്ക്കരിക്കാന്‍ താത്പര്യമുണ്ടെന്ന് ഗവര്‍ണര്‍ നജീബ് യുങ്ങിനെ കെജ്‌രീവാള്‍ ചൊവ്വാഴ്ച്ച അറിയിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.