You are Here : Home / News Plus

സഹാറാകേസില്‍ തന്നെ സ്വാധീനിക്കാന്‍ ശ്രമം നടന്നു: ജസ്റ്റിസ് കെ.എസ് രാധാകൃഷ്ണന്‍

Text Size  

Story Dated: Saturday, May 10, 2014 06:26 hrs UTC


സഹാറാകേസ് പരിഗണിച്ചപ്പോള്‍ കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കേണ്ടിവന്നതായി ജസ്റ്റിസ് കെ.എസ് രാധാകൃഷ്ണന്‍. കേസില്‍ സ്വാധീനിക്കാന്‍ ശ്രമം നടന്നതായും തനിക്കും കുടുംബത്തിനും കടുത്ത സമ്മര്‍ദ്ദം അനുഭവിക്കേണ്ടി വന്നതായും ജസ്റ്റിസ് രാധാകൃഷ്ണന്‍ പറഞ്ഞു. മലയാളികളായ അഭിഭാഷകര്‍ ഡല്‍ഹിയില്‍ സംഘടപ്പിച്ച യാത്രയയപ്പ് സമ്മേളനത്തിലാണ് ജസ്റ്റിസ് വെളിപ്പെടുത്തല്‍ നടത്തിയത്.15-ാം തിയതിയാണ് സുപ്രീം കോടതിയില്‍ നിന്ന് ജസ്റ്റിസ് രാധാകൃഷ്ണന്‍ വിരമിക്കുന്നത്.


10.000 കോടി രൂപയുടെ നിക്ഷേപം സ്വീകരിച്ചശേഷം നിക്ഷേപകര്‍ക്ക് പണം തിരിച്ചു നല്‍കിയില്ലെന്നായിരുന്നു കേസ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.