You are Here : Home / News Plus

ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി ജനാര്‍ദ്ദനറെഡ്ഡി അന്തരിച്ചു

Text Size  

Story Dated: Friday, May 09, 2014 07:09 hrs UTC

ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എന്‍.ജനാര്‍ദ്ദന റെഡ്ഡി(80) അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് ഹൈദരാബാദിലെ നൈസാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലായിരുന്നു.
1992- 94 കാലയളവില്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്നു.ഈ സമയത്താണ് സി.പി.ഐ(എം.എല്‍) പീപ്പിള്‍സ് വാറിനെ നിരോധിച്ചത്. പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്ത് സ്വകാര്യ വത്കരണത്തിന് അനുമതി നല്‍കിയതും ജനാര്‍ദ്ദനറെഡ്ഡിയുടെ ഭരണകാലത്താണ്. മൂന്നു തവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.