You are Here : Home / News Plus

കനത്തമഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത: സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം

Text Size  

Story Dated: Tuesday, May 06, 2014 02:52 hrs EDT

വെള്ളിയാഴ്ചവരെ കേരളത്തില്‍ കനത്തമഴയ്ക്കും വെള്ളപ്പൊക്കത്തിനും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. മലയോരങ്ങളില്‍ മണ്ണിടിച്ചിലിന് സാധ്യതയുണ്ട്. കടല്‍ പ്രക്ഷുബ്ധമാവും. ഇടിമിന്നലും ഉണ്ടാവും. ചിലസ്ഥലങ്ങളില്‍ 13 സെന്‍റീമീറ്റര്‍വരെ മഴ പെയ്യാം. ഇത് വലിയ വെള്ളപ്പൊക്കത്തിന് കാരണമാവും. തിങ്കളാഴ്ചയും പലേടത്തും കനത്തമഴ പെയ്തിരുന്നു. ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ സംസ്ഥാനത്തെങ്ങും ജാഗ്രതാനിര്‍ദ്ദേശം നല്‍കിയതായി ദുരന്തനിവാരണത്തിന് നേതൃത്വം നല്‍കുന്ന സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ മേധാവി ഡോ.ശേഖര്‍ കുര്യാക്കോസ് പറഞ്ഞു. മലയോരമേഖലയില്‍ ആളുകളെ ഒഴിപ്പിക്കേണ്ടിവന്നാല്‍ അവരെ താമസിപ്പിക്കുന്നതിനുള്ള കേന്ദ്രങ്ങള്‍ തയ്യാറാക്കാന്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അരുവികള്‍ക്കും നദികള്‍ക്കും സമീപം വിനോദസഞ്ചാരികള്‍ എത്തുന്നത് ഒഴിവാക്കാന്‍ വനം, ടൂറിസം വകുപ്പുകളോട് ആവശ്യപ്പെട്ടു. മലവെള്ളപ്പാച്ചിലിന് സാധ്യതയുള്ളതിനാല്‍ മലയോരത്ത് അരുവികളിലും നദികളിലും കുളിക്കുന്നത് ഒഴിവാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More