You are Here : Home / News Plus

ഇമെയില്‍ഹാക്ക് ചെയ്തുവെന്ന് ദിഗ്‌വിജയ് സിംഗിന്റെ കാമുകി

Text Size  

Story Dated: Friday, May 02, 2014 05:58 hrs EDT

തന്റെ ഇമെയില്‍ ഐഡി ഹാക്ക് ചെയ്തുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗിന്റെ കാമുകിയും ടിവി അവതാരികയുമായ അമൃത റായ് പോലീസില്‍ പരാതി നല്‍കി.
തെന്റെ മെയില്‍ ഹാക്ക് ചെയ്ത ഹാക്കര്‍ ചിത്രങ്ങളും മറ്റ് വിവരങ്ങളും ചോര്‍ത്തിയെന്നാണ് അമൃത പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇവ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ വഴി പ്രചരിപ്പിച്ച് തന്നെ അപമാനിച്ചു. തന്റെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്‌ടെന്നും പരാതിയില്‍ പറയുന്നു.
 സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.