സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനില്‍ ഇന്നലെയുണ്ടായ സ്ഫോടനത്തിന് പിന്നാലെ വീണ്ടും ബോംബ് ഭീഷണി. ഇതെതുടര്‍ന്ന് റോയല്‍ പേട്ടയിലുള്ള എക്സപ്രസ് അവന്യു മാളില്‍നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ഗുവാഹാട്ടി-ബാംഗ്ലൂര്‍ എക്സപ്രസിലെ എസ് 4, എസ് 5 കോച്ചുകളിലാണ് ഇന്നലെ രാവിലെ സ്ഫോടനമുണ്ടായത്. സീറ്റുകള്‍ക്കടിയില്‍ ഒളിപ്പിച്ച ബോംബുകളാണ് പൊട്ടിയത്. സ്ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Comments