പ്രിയങ്ക തനിക്ക് മകളെപ്പോലെയാണെന്ന നരേന്ദ്ര മോദിയുടെ പ്രസ്താവനക്ക് മറുപടിയുമായി പ്രിയങ്ക.താന്‍ രാജീവിന്റെ മകളാണെന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം. അമത്തേിയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക.
നേരത്തെ ദൂരദര്ശന് അനുവദിച്ച അഭിമുഖത്തിലാണ് പ്രിയങ്ക തനിക്ക് മകളെപ്പോലെയാണെന്ന് മോദി അഭിപ്രായപ്പെട്ടത്. എന്നാല്‍ , ഈ ഭാഗം വെട്ടിമാറ്റിയാണ് ദൂരദര്ശന് അഭിമുഖം സംപ്രേഷണം ചെയ്തത്. ഇതിനെതിരെ ബി.ജെ.പി. രംഗത്തുവന്നിട്ടുണ്ട്.
Comments