You are Here : Home / News Plus

മദ്യലോബികള്‍ക്കെതിരെ ആഞ്ഞടിച്ച് സുധീരന്‍

Text Size  

Story Dated: Thursday, May 01, 2014 03:35 hrs EDT

സംസ്ഥാനത്തെ മദ്യലോബികള്‍ക്കെതിരെ ആഞ്ഞടിച്ച് കെ.പി.സി.സി പ്രസിഡന്‍്റ് വി.എം സുധീരന്‍. തൊളിലാളികളുടെ ബാനറില്‍ മുതലാളിമാര്‍ ജാഥ നടത്തുകയാണ്. മുതലാളിമാരുടെ പിന്നണിയാളുകളായി തൊഴിലാളികള്‍ മാറരുതെന്നും സുധീരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മെയ്ദിന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അധ്വാനിക്കുന്നവരുടെ കൂലി വീട്ടിലത്തെണം. അല്ലാതെ അതിന്‍റെ  ഉപഭോക്താവ് മദ്യവില്‍പ്പനക്കാരാവരുത്. മദ്യത്തിനടിമപ്പെട്ട തൊഴിലാളികളില്‍ ഭൂരിഭാഗവും കുടുംബത്തെ നോക്കാനാവാത്ത സ്ഥിതിയിലാണെന്നും സുധീരന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.