ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി ഗുജറാത്തിലെ ഗാന്ധിനഗറില്‍ വോട്ട് ചെയ്ത ശേഷം തിരഞ്ഞെടുപ്പ് ചിഹ്നമായ താമര ഉയര്‍ത്തിക്കാട്ടിയത് വിവാദമാകുന്നു. വോട്ട് ചെയ്ത ശേഷം പുറത്തിറങ്ങി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് മോദി കൈയില്‍ താമര ചിഹ്നം ഉയര്‍ത്തിപ്പിടിച്ചത്. ചിഹ്നം ഉയര്‍ത്തിക്കാട്ടിയ നടപടി ചട്ടലംഘനമാണെന്ന് കാണിച്ച് കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കാന് ഒരുങ്ങുകയാണ്. ചിഹ്നം ഉയര്‍ത്തിക്കാട്ടിയതും പോളിങ് ബൂത്തിന് പുറത്ത് വാര്‍ത്താസമ്മേളനം നടത്തിയ നടപടിയും ചട്ടലംഘനമാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
Comments