You are Here : Home / News Plus

ബാര്‍ ലൈസന്‍സ്: മുഖ്യമന്ത്രിയും കെ പി സി സി പ്രസിഡണ്ടും ഇന്ന് കൂടിക്കാഴ്ച നടത്തും

Text Size  

Story Dated: Wednesday, April 30, 2014 12:57 hrs EDT

കോണ്‍ഗ്രസിനകത്ത് പുകയുന്ന ബാര്‍ ലൈസന്‍സ് പ്രശ്നം പരിഹരിക്കുന്നതിന്‍്റെ ഭാഗമായി കെ.പി.സി.സി പ്രസിഡന്‍്റ് വി.എം സുധീരന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായി ചര്‍ച്ച നടത്തും. ഇന്ന് ഉച്ചക്ക് 12 മണിക്ക് കെ.പി.സി.സി ആസ്ഥാനത്താണ് കൂടിക്കാഴ്ച. കഴിഞ്ഞ ദിവസം നടന്ന യു.ഡി.എഫ് യോഗത്തില്‍ ബാര്‍ ലൈസന്‍സ് വിഷയം ചര്‍ച്ച ചെയ്തിരുന്നില്ല. വിഷയത്തില്‍ മുഖ്യമന്ത്രിയും സുധീരനും മുന്‍ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുകയാണ്.
കഴിഞ്ഞ ദിവസം എക്സൈസ് മന്ത്രി കെ. ബാബു വി.എം സുധീരനുമായി നടത്തിയ ചര്‍ച്ചയിലും സമവായമുണ്ടായില്ല. ഇതെ തുടര്‍ന്നാണ് സുധീരനും മുഖ്യമന്ത്രിയും രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.