തൃശൂര്‍ ഒല്ലൂര്‍ തൈക്കാട്ടുശേരിയില്‍ വൈദികന് ഒന്‍പത് വയസുകാരിയെ പീഡിപ്പിച്ചു. ഈ മാസം 8, 11, 24 തീയതികളിലാണ് സാധുകുടുംബത്തിലെ കുട്ടിയെ ഒല്ലൂര്‍ സെന്റ് പോള്‍സ് പള്ളി വികാരിയായ രാജു കൊക്കന് പീഡിപ്പിച്ചത്. കുട്ടിയുടെ ചിത്രങ്ങള്‍ വൈദികന് മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. കുട്ടിയുടെ രക്ഷിതാവ് വ്യാഴാഴ്ചയാണ് പോലീസില്‍ പരാതി നല്‍കിയത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തതിന് പിന്നാലെ വണ്ടൂര്‍ സ്വദേശിയായ രാജു കൊക്കന് ഒളിവിലാണ്. ഇയാളെ പിടികൂടാന്‍ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.mആദ്യകുര്‍ബാനയ്ക്ക് കുട്ടിക്ക് ആവശ്യമായ വസ്ത്രം നല്‍കാമെന്ന് വൈദികന് അറിയിച്ചത് അനുസരിച്ച് ഓഫീസിലെത്തിയപ്പോഴാണ് സംഭവം.
Comments