ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാള നടന് സുരാജ് വെഞ്ഞാറമൂട് ‘പേരറിയാത്തവര്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം നേടി. ‘24 നോര്‍ത്ത് കാതം’ മികച്ച മലയാള ചിത്രമായി തിരഞ്ഞെടുത്തു.ലയേഴ്സ് ഡെയ്സിലെ അഭിനയത്തിന് ഗീതാഞ്ജലി ഥാപ്പ മികച്ച നടിക്കുള്ള പുരസ്കാരം നേടി. ഹിന്ദി ചിത്രമായ ‘ഷാഹിദി’ലെ അഭിനയത്തിന് രാജ്കുമാര് യാദവും മികച്ച നടനുള്ള പുരസ്കാരം നേടി. ആനന്ദ് ഗാന്ധി സംവിധാനം ചെയ്ത ‘ഷിപ് ഓഫ് തെസ്യൂസ്’ ആണ് മികച്ച ചിത്രം.
ഡോക്ടര്‍ ബിജുവാണ് ‘പേരറിയാത്തവര്‍’ എന്ന ചിത്രത്തിന്റെ സംവിധായന്. മികച്ച ഛായാഗ്രഹകനായി രാജീവ് രവിയെ തിരഞ്ഞെടുത്തു. ലെയേഴസ് ഡെയ്സിനാണ് രാജീവ് രവിക്ക് പുരസ്കാരം. മലയാള നടിയായ ഗീതു മോഹന്‍ദാസ് ആണ് ഈ ചിത്രം സംവിധാനം ചെയ്തത്.
Comments