കളമശേരി, കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ച ഹൈകോടതി വിധിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ഓഫിസിനുമെതിരായി വന്ന പരാമര്‍ശം നീക്കിക്കിട്ടമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈകോടതിയില്‍ അപ്പീല്‍ നല്കി. അപ്പീല്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് അഡ്വക്കറ്റ് ജനറലിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിക്കും ഓഫീസിനും പറയാനുള്ളത് കോടതി കേട്ടില്ളെന്നും സ്വഭാവിക നീതിയുടെ ലംഘനമാണ് കോടതിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും അപ്പീലില്‍ പറയുന്നു. അപ്പീല്‍ ഇന്ന് ഉച്ചക്ക് 1.45ന് പരിഗണിക്കും.
Comments