You are Here : Home / News Plus

സോമനാഥ് ഭാരതിക്കെതിരെ നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Text Size  

Story Dated: Monday, March 31, 2014 05:05 hrs UTC

ആഫ്രിക്കന്‍ സ്വദേശികളുടെ താമസസ്ഥലത്ത് അര്‍ധരാത്രിയില്‍ റെയ്ഡ് നടത്തിയ ഡല്‍ഹി മുന്‍ നിയമമന്ത്രി സോമനാഥ് ഭാരതിക്കെതിരെ നടപടിയെടുക്കാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഡല്‍ഹി പോലീസിന് നിര്‍ദേശം നല്‍കി. കമ്മീഷന്‍റെ  നടപടി അരവിന്ദ് കെജ്‌രിവാളിനും ആം ആദ്മി പാര്‍ട്ടിക്കും കനത്ത തിരിച്ചടിയായി. മനുഷ്യാവകാശപ്രവര്‍ത്തകനും അഭിഭാഷകനുമായ ഷെഹ്‌സാദ് പൂണവാലയാണ് സോമനാഥ് ഭാരതിയുടെ നടപടിക്കെതിരെ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. സോമനാഥ് ഭാരതിയുടെ റെയ്ഡിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടന്നുവരുന്നതിനിടെയാണ് പുതിയ ഉത്തരവ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.