ക്രീമിയയിലുള്ള യുക്രെയ്ന് നാവികസേനാ ആസ്ഥാനത്തേക്ക് റഷ്യന്‍ അനുകൂലികള്‍ കടന്നുകയറി പതാക നാട്ടി. 200ഓളം റഷ്യന്‍ അനുകൂലികളാണ് വിലക്കുകള്‍ ലംഘിച്ച് നാവികസേനാ ആസ്ഥാനം കൈയേറിയത്. യുക്രെയ്ന്‍െറ ഭാഗമായിരുന്ന ക്രീമിയ പ്രവിശ്യയെ റഷ്യന്‍ ഫെഡറേഷനോട് കൂട്ടിച്ചേര്‍ക്കാനുള്ള ഉടമ്പടിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് ഒപ്പുവെച്ചതിന് പിന്നാലെയാണ് സംഭവം.
ഇതിനിടെ ക്രീമിയയെ റഷ്യയോട് ചേര്‍ക്കാനുള്ള നടപടിയെ യു.എസ് പ്രസിഡന്റ് ബറാക് ഒബാമ നിശിതമായി വിമര്‍ശിച്ചു. ക്രീമിയയില്‍ അന്താരാഷ്ട്ര നിരീക്ഷക സംഘത്തെ അടിയന്തരമായി നിയോഗിക്കണമെന്ന് ഒബാമയും ജര്‍മന്‍ ചാന്‍സലര്‍ ഏന്‍ജലാ മെര്‍കലും ആവശ്യപ്പെട്ടു.
Comments