You are Here : Home / News Plus

ഇന്ത്യാവിഷന്‍ വാര്‍ത്താസംപ്രേഷണം നിര്‍ത്തിവെച്ചു

Text Size  

Story Dated: Thursday, March 13, 2014 07:15 hrs UTC

ഇന്ത്യാവിഷന്‍ ചാനല്‍ വാര്‍ത്താസംപ്രേഷണം നിര്‍ത്തിവെച്ചു. രാവിലെ 11ന് വാര്‍ത്ത വായിക്കുന്നതിനിടെയാണ് വാര്‍ത്താ സംപ്രേഷണം നിര്‍ത്തിവെക്കുന്നതായി പൊടുന്നനെ അറിയിപ്പുണ്ടായത്. ജീവനക്കാരും മാനേജ്മെന്‍റും തമ്മിലുള്ള പ്രശ്നങ്ങളെ തുടര്‍ന്ന് സംപ്രേഷണം നിര്‍ത്തിവെക്കുകയാണെന്ന് വാര്‍ത്ത വായിച്ചയാള്‍ അറിയിച്ചു. ഇതോടെ തുടര്‍ സംപ്രേഷണങ്ങള്‍ നിര്‍ത്തിവെക്കുകയായിരുന്നു. എന്നാല്‍, പഴയ ചില പ്രോഗ്രാമുകള്‍ ഇട്ട് സംപ്രേഷണം തുടരാനുള്ള ശ്രമത്തിലാണ് മാനേജ്മെന്‍റ്. ഇനി ഒരറിയിപ്പുണ്ടാവുന്നതുവരെ വാര്‍ത്താ സംപ്രേഷണം ഉണ്ടാവില്ളെന്ന് സ്ഥാപനവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. മാസങ്ങളായി ജീവനക്കാരും മാനേജ്മെന്‍റും തമ്മില്‍ ഇന്ത്യാവിഷനില്‍ ശീതസമരം നിലനില്‍ക്കുകയായിരുന്നു. ശമ്പളം, ആനുകൂല്യം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഒടുവില്‍ സംപ്രഷണം നിര്‍ത്തിവെക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. രണ്ടു മാസത്തിലേറെയായി ശമ്പളം മുടങ്ങിയിരിക്കുകയായിരുന്നു. എക്സിക്യൂട്ടീവ് എഡിറ്റര്‍ എം.പി ബഷീറടക്കം വാര്‍ത്താവിഭാഗത്തിലെ അഞ്ചുപേരെ പിരിച്ചുവിട്ടതായും സൂചനയുണ്ട്. അതിനിടെ, മിനി മുത്തൂറ്റ് ഗ്രൂപ് ചാനല്‍ ഏറ്റെടുത്തതായും റിപ്പോര്‍ട്ട് ഉണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.