You are Here : Home / News Plus

സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയായിട്ടില്ല: കെ.എം. മാണി

Text Size  

Story Dated: Wednesday, March 12, 2014 07:23 hrs UTC

യു.ഡി.എഫിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ്-എം. ചെയര്‍മാന്‍ കെ.എം. മാണി. സീറ്റ് വിഭജന ചര്‍ച്ചകള്‍ നടന്നുവരുന്നേയുള്ളൂ. അതിനിടയ്ക്ക് പല പേരുകളും പല അഭ്യൂഹങ്ങളും വരും. അതിനെ കുറിച്ചൊന്നും പ്രതികരിക്കുന്നില്ല. അന്തിമ സ്ഥാനാര്‍ഥി പട്ടിക വരട്ടെ. സീറ്റ് വിഭജന ചര്‍ച്ചകള്‍ കഴിഞ്ഞ ശേഷം മാത്രമേ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുകയുള്ളൂവെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ , ഇടുക്കി സീറ്റ് വിട്ടുകൊടുക്കാന്‍ കഴിയില്ലെന്ന് കേരള കോണ്‍ഗ്രസിനെ ബോധ്യപ്പെടുത്തിയെന്നാണ് നേരത്തെ കെ.പി.സി.സി. പ്രസിഡന്റ് വി. എം. സുധീരന്‍ ഡല്‍ഹിയില്‍ പറഞ്ഞത്. ഇടുക്കിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തന്നെ മത്സരിക്കുമെന്നും അവിടുത്തെ പാര്‍ട്ടി സ്ഥാനാര്‍ഥിയെ നാളെ പ്രഖ്യാപിക്കുമെന്നും സുധീരന്‍ പറഞ്ഞിരുന്നു.

 
 
 
 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.