You are Here : Home / News Plus

അമൃതാനന്ദമയി അര നൂറ്റാണ്ടിനുള്ളില്‍ കേരളം കണ്ട ഏറ്റവും വലിയ മഹാത്മാവ് : മോഹന്‍ലാല്‍

Text Size  

Story Dated: Sunday, March 09, 2014 09:52 hrs UTC

മാതാ അമൃതാനന്ദമയിയെ ന്യായീകരിച്ച് നടന്‍ മോഹന്‍ലാല്‍ രംഗത്തെത്തി. അമൃതാനന്ദമയിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അമ്മയിലുള്ള വിശ്വാസത്തെ ബാധിക്കില്ലെന്നും അര നൂറ്റാണ്ടിനുള്ളില്‍ കേരളം കണ്ട ഏറ്റവും വലിയ മഹാത്മാവ് മാതാ അമൃതാനന്ദമയിയെന്നും മോഹന്‍ലാല്‍ പറഞ്ഞു.
ഇപ്പോള്‍ നടക്കുന്ന പ്രചാരണങ്ങള്‍ തനിക്ക് ആശ്രമവുമായിട്ടുള്ള ബന്ധത്തിന് ഒരു മാറ്റവും വരുത്തുന്നില്ലെന്നും ലാല്‍ അഭിമുഖത്തില്‍ പറഞ്ഞു. അതുപോലെ തന്നെ ആയിരിക്കും അമ്മയെ ഇഷ്ടപ്പെടുന്ന ഭക്തര്‍ക്കും എന്നും ലാല്‍ പറഞ്ഞു.അമ്മയുടേത് പവിത്രമായ വ്യക്തിത്വമാണ്. അത് എനിക്കും കുടുംബത്തിനും ബോധ്യപ്പെട്ടിട്ടുണ്ട്. അമ്മയ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍ ഒരാഘോഷമാണ്. അമ്മയെന്താണെന്ന് ചിലര്‍ തിരിച്ചറിയുന്നില്ല എന്നതാണ് സങ്കടം.അവര്‍ സ്വന്തം തെറ്റുകളെങ്കിലും തിരിച്ചറിയട്ടെ മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

അമൃത ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ലാല്‍ ഇപ്രകാരം പറഞ്ഞത്.


 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.