എ.പി അബ്ദുള്ളക്കുട്ടി എം.എല്‍.എയ്ക്കെതിരെ സരിത എസ് നായര്‍ പൊലീസില്‍ പരാതി നല്കി. അദ്ദേഹത്തോടുള്ള വ്യക്തിവൈരാഗ്യം കൊണ്ടല്ല തന്നെ ഉപദ്രവിച്ചതിനാലാണ് താന്‍ കേസ് നല്‍കിയത എന്ന് സരിത പറഞ്ഞു. തിരുവനന്തപുരം വനിതാ കന്റോണ്‍മെന്റ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.
എല്ലാ കാര്യങ്ങളും ഒന്നിച്ചു തുറന്നു പറഞ്ഞാല്‍ അത് താങ്ങാന്‍ കേരളത്തിനാകില്ലെന്ന് സരിത പറഞ്ഞു. 24 പേജുള്ള മൊഴി മാധ്യമ സൃഷ്ടിയാണെന്നും അത്തരത്തില്‍ താന്‍ എഴുതിയിട്ടില്ല. ആരെയും ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല. പതുക്കെ ഓരോരുത്തരുടെ പേരുകള്‍ പുറത്തു പറയും. താന്‍ എല്ലാം തുറന്നു പറഞ്ഞാല്‍ പലരുടെയും കുടുംബ ബന്ധങ്ങള്‍ തകരും.
ജീവന് ഭീഷണിയുണ്ടെന്നും ജീവിക്കാന്‍ ഭയമാണെന്നും സരിത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Comments