You are Here : Home / News Plus

കരട് വിജ്ഞാപനത്തിന് തടസം ബി ജെ പിയുടെ പരാതിയെന്ന് ചെന്നിത്തല

Text Size  

Story Dated: Friday, March 07, 2014 07:15 hrs UTC

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കേരളത്തിന്‍റെ  ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കരട് വിജ്ഞാപനം പുറത്തിറക്കുന്നതിന് കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയം തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ  അനുമതി തേടി. ന്യൂഡല്‍ഹിയിലുള്ള ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

ബി ജെ പി അടക്കമുള്ളവര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയാണ് കരട് വിജ്ഞാപനം പുറത്തിറക്കുന്നതിന് തടസമെന്ന് അദ്ദേഹം പറഞ്ഞു. ഓഫീസ് മെമ്മോറാണ്ടം നേരത്തെതന്നെ പുറത്തിറക്കിയ സാഹചര്യത്തില്‍ കരട് വിജ്ഞാപനത്തിന് തടസം ഉണ്ടായിരുന്നില്ല. എന്നാല്‍ , പരാതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കമ്മീഷന്റെ അനുമതി തേടാന്‍ മന്ത്രാലയം തീരുമാനിച്ചത്. അനുമതി തേടിയശേഷം ഉടന്‍തന്നെ കരട് വിജ്ഞാപനം പുറത്തിറക്കുമെന്ന് കേന്ദ്ര വനം - പരിസ്ഥിതി മന്ത്രി വീരപ്പ മൊയ്‌ലി ഉറപ്പുനല്‍കിയെന്ന് അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.