You are Here : Home / News Plus

പി.ജെ. ജോസഫും തോമസ് ഐസക്കും കുട്ടനാട്ടിലെ ഹോട്ടലില്‍ കൂടിക്കാഴ്ച

Text Size  

Story Dated: Monday, February 24, 2014 08:29 hrs EST

ആലപ്പുഴ: കുട്ടനാട്ടിലെ ഹോട്ടലില്‍ മന്ത്രി പി.ജെ. ജോസഫും ഡോ. തോമസ് ഐസക്കും തിങ്കളാഴ്ച രാത്രി ചര്‍ച്ച നടത്തി.മന്ത്രി പി.ജെ. ജോസഫിനൊപ്പം ഗണ്‍മാനൊഴികെ മറ്റാരും ഉണ്ടായിരുന്നില്ല.എ.സി. റോഡിലുള്ള ഹോട്ടലില്‍ മന്ത്രി പി.ജെ. ജോസഫ് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് തോമസ് ഐസക് അവിടെയെത്തി കൂടിക്കാഴ്ച നടത്തിയത്.മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൂടിക്കാഴ്ച രാഷ്ട്രീയവൃത്തങ്ങള്‍ ഗൗരവത്തോടെയാണ് കാണുന്നത്. കൂടിക്കാഴ്ചയ്ക്കുശേഷം പി.ജെ. ജോസഫ് എറണാകുളത്തേക്ക് പോയി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.