ഡല്‍ഹി നിയമസഭ മരവിപ്പിച്ച് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് ആം ആദ്മി പാര്‍ട്ടി നല്കിയ ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്നു വാദം കേള്‍ക്കും. രാജിവച്ച മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തണമെന്ന് കെജ്രിവാള് ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഡല്‍ഹി നിയമസഭ മരവിപ്പിച്ചു നിര്‍ത്താനും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുമാണ് ലഫ്. ഗവര്‍ണര്‍ നജീബ് ജംഗ് കേന്ദ്രസര്‍ക്കാറിനോട് ശിപാര്‍ശ ചെയ്യുകയായിരുന്നു.
നിയമസഭ പിരിച്ചുവിടാതെ മരവിപ്പിച്ചു നിര്‍ത്തി രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ ഉത്തരവ് നിയമപരമായി നിലനില്‍ക്കുന്നതല്ളെന്ന് ഹരജിയില്‍ പറയുന്നു. ജസ്റ്റിസ് പി സദാശിവം അധ്യക്ഷനായ സുപ്രീം കോടതി ബഞ്ച് ഹര്‍ജിയില്‍ വാദം കേള്‍ക്കും.
Comments