കഴകൂട്ടത്ത് യുവാക്കള്‍ ആ്മഹത്യ ചെയ്ത സംഭവം അന്വേഷിക്കുന്ന പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയില്‍ അറിയിച്ചു. പ്രതിപക്ഷം നിയമസഭയില്‍ നല്കിയ അടിയന്തര പ്രമേയത്തിനു ള്ള മറുപടിയിലാണ് ചെന്നിത്തല പ്രത്യേക സംഘം അന്വേഷിക്കുമെന്ന് അറിയിച്ചത്. നിലവില്‍ മെഡിക്കല്‍ കോളജ് സി.ഐയാണ് കേസ് അന്വേഷിക്കുന്നത്. യുവാക്കളില്‍ ഒരാളുടെ ആത്മഹത്യാകുറിപ്പ് കണ്ടെടുത്തിട്ടുണ്ടെന്നും ഇത് പ്രകാരം കേസെടുത്തിട്ടുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.
യൂത്ത് കോണ്‍ഗ്രസുകാര്‍ നല്കിയ കള്ളപ്പരാതിയെ തുടര്‍ന്നാണ് യുവാക്കള്‍ ആത്മഹത്യ ചെയ്തതെന്നാരോപിച്ച് പി. ശ്രീരാമകൃഷ്ണന് എം.എല്‍.എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
Comments