You are Here : Home / News Plus

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാനാര്‍ഥിയാകില്ല

Text Size  

Story Dated: Thursday, January 16, 2014 06:45 hrs UTC

ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാനാര്‍ഥിയാകില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിന്‍്റെ ചുമതല രാഹുലിനായിരിക്കുമെന്നും സോണിയ വ്യക്തമാക്കി. തിരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രിസ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്ന പതിവ് കോണ്‍ഗ്രസ്സിലില്ലെന്ന് വ്യാഴാഴ്ച ചേര്‍ന്ന പ്രവര്‍ത്തകസമിതി യോഗത്തില്‍ പാര്‍ട്ടിയധ്യക്ഷ സോണിയാഗാന്ധി വ്യക്തമാക്കി. തുടര്‍ന്ന് യോഗം പാര്‍ട്ടിയുടെ പ്രചാരണത്തിന് നേതൃത്വം നല്‍കാന്‍ രാഹുലിനെ ചുമതലപ്പെടുത്തി. ഇക്കാര്യം പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജനാര്‍ദന്‍ ദ്വിവേദി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.

രാഹുല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകണമെന്ന് മുതിര്‍ന്ന നേതാക്കളടക്കം പ്രവര്‍ത്തകസമിതിയിലെ ഭൂരിപക്ഷം അംഗങ്ങളും ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.