You are Here : Home / News Plus

താന്‍ കോണ്‍ഗ്രസിന്റെ ശിപായി: രാഹുല്‍ ഗാന്ധി

Text Size  

Story Dated: Tuesday, January 14, 2014 11:17 hrs UTC

പാര്‍ട്ടി ആവശ്യപ്പെടുന്ന ജോലി ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. താന്‍ കോണ്‍ഗ്രസിന്റെ ശിപായിയാണ്. ലഭിക്കുന്ന ഉത്തരവുകള്‍ നിറവേറ്റാന്‍ താന്‍ ബാധ്യസ്ഥനുമാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളാണ് കാര്യങ്ങള്‍ തീരുമാനിക്കുകയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.വ്യക്തിയെ മുന്‍നിര്‍ത്തിയുള്ള ഭരണത്തിനാണ് ബിജെപി ശ്രമിക്കുന്നത്. അത് രാജ്യതാല്‍പര്യമല്ല. രാജ്യത്തിന്റെ ജീന്‍ കോണ്‍ഗ്രസാണ്. ആം ആദ്മയുടെ എല്ലാ നയങ്ങളോടും തനിക്ക് യോജിപ്പില്ല. വരുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തന്നെ വിജയിക്കുമെന്ന് തനിക്കുറപ്പുണ്ട്. സഹോദരി പ്രിയങ്കാ ഗാന്ധി തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും രാഹുല്‍ ഗാന്ധി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.