ഗാഡ്ഗില്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് തനിക്ക് തെറ്റിദ്ധാരണകളൊന്നുമില്ലെന്നും പശ്ചിമഘട്ട സംരക്ഷണത്തിന് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഭേദഗതികളോടെ നടപ്പാക്കണമെന്നുതന്നെയാണ് തന്റെ അഭിപ്രായമെന്നും പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്. കഴിഞ്ഞ ദിവസം ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് അനുകൂലമായി വി.എസ് നടത്തിയ പരാമര്‍ശം തെറ്റിദ്ധാരണമൂലമാകാമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ അഭിപ്രായത്തോടുള്ള മറുപടിയായിരുന്നു ഈ പ്രതികരണം. പശ്ചിമഘട്ട സംരക്ഷണത്തിന് ഗാഡ്ഗില്‍ റിപ്പോര്‍ട്ടാണ് ഭേദം. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കരുത്. ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കാന്‍ പാടില്ളെന്നാണല്ളോ പിണറായി വിജയന് പറഞ്ഞതെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ താന്‍ പറഞ്ഞത് തന്റെ അഭിപ്രായമാണെന്നായിരുന്നു മറുപടി. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കര്‍ഷകവിരുദ്ധമാണെന്ന് കരുതുന്നില്ല. വി.എസ് പറഞ്ഞു.
Comments