You are Here : Home / News Plus

വിലക്കയറ്റം നിയന്ത്രിക്കാന്‍അഞ്ചിന പരിപാടിയുമായി രാഹുല്‍

Text Size  

Story Dated: Saturday, December 28, 2013 02:48 hrs UTC

അവശ്യസാധന വിലക്കയറ്റം നിയന്ത്രിക്കുന്നതിനും അഴിമതി തടയുന്നതിനും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിളിച്ച പാര്‍ട്ടി മുഖ്യമന്ത്രിമാരുടെ യോഗം അഞ്ചിന പരിപാടിയുമായി രംഗത്ത്. പഴം-പച്ചക്കറി ന്യായവില കടകള്‍ തുറക്കുക, കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാന്‍ അവശ്യസാധന നിയമപ്രകാരം നടപടി സ്വീകരിക്കുക, രണ്ടു മാസത്തിനകം ലോകായുക്ത രൂപവത്കരിക്കുക തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് രാഹുല്‍ നിര്‍ദേശിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള മുന്നൊരുക്കം ചര്‍ച്ചചെയ്യാനാണ് രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചത്. വിലക്കയറ്റവും അഴിമതിയും കോണ്‍ഗ്രസിന്‍െറ വോട്ടു ചോര്‍ത്തുന്ന പ്രധാനപ്രശ്നങ്ങളാണെന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍നിന്ന് പാര്‍ട്ടി നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്. ജനരോഷം മറികടക്കാനുള്ള വഴികള്‍ കണ്ടത്തെുന്നതിന് വിളിച്ച യോഗത്തില്‍ കേരളത്തില്‍നിന്ന് ഉമ്മന്‍ ചാണ്ടി അടക്കം 11 കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.