You are Here : Home / News Plus

ആലപ്പുഴയില്‍ ദേശീയപാതയില്‍ കൂട്ട വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു

Text Size  

Story Dated: Sunday, September 29, 2019 07:40 hrs UTC

ആലപ്പുഴയില്‍ ദേശീയപാതയില്‍ കൂട്ട വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. എസ്‌എല്‍ പുരത്താണ് മൂന്ന് ലോറികള്‍ കൂട്ടിയിടിച്ച്‌ അപകടമുണ്ടായത്. മിനി ലോറി ഡ്രൈവര്‍ സിജുവും(27) മറ്റൊരാളുമാണ് മരിച്ചത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. കൂട്ടിയിടിച്ച ലോറികള്‍ക്കിടയിലേക്ക് ചരക്ക് ലോറി പാഞ്ഞുകയറിയാണ് വന്‍ അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 
ശനിയാഴ്ച രാത്രി ഒമ്ബത് മണിക്കാണ് സംഭവം. വെള്ളം കയറ്റി ആലപ്പുഴ ഭാഗത്തുനിന്നും ചേര്‍ത്തലയ്ക്ക് പോകുകയായിരുന്ന മിനിലോറിയും ആലപ്പുഴ ഭാഗത്തേക്ക് പോവുകയായിരുന്ന മീന്‍ കയറ്റിയ ലോറിയും തമ്മില്‍ കൂട്ടിയിടിച്ചു. ആലപ്പുഴ ഭാഗത്തേക്ക് പോവുകയായിരുന്ന ചരക്കുലോറി ഇതിനിടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മിനി ലോറിയും മീന്‍ ലോറിയും അപകടത്തില്‍ പൂര്‍ണമായും തകര്‍ന്നു. ഈ വാഹനങ്ങള്‍ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഒന്നര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.