You are Here : Home / News Plus

രാജ്‌മോഹന്‍ ഉണ്ണിത്താന് വേണ്ടി പ്രവർത്തിച്ച സി പി എം പ്രവര്‍ത്തകരെ പുറത്താക്കി

Text Size  

Story Dated: Sunday, May 12, 2019 04:23 hrs EDT

ഇക്കഴിഞ്ഞ ലോക്‌സഭാതിരഞ്ഞെടുപ്പില്‍ കാസര്‍കോട് പാര്‍ലമെന്റ് യു ഡി എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന് വേണ്ടി പ്രവര്‍ത്തിച്ചുവെന്നാരോപിച്ച്‌ രണ്ട് സി പി എം പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. കാസര്‍കോട് ബണ്ണാംതടവ് ബ്രാഞ്ച് സെക്രട്ടറി ജംഷാദിനെയും ബദ് രിയ നഗര്‍ ഒന്നാം ബ്രാഞ്ച് അംഗം ശിഹാബിനെയുമാണ് പുറത്താക്കിയത്. ഇരുവരും ഉണ്ണിത്താനുമായി പ്രവര്‍ത്തിച്ചുവെന്ന് കാണിച്ചാണ് നടപടി സ്വീകരിച്ചത്.

എന്നാല്‍ ഏരിയ കമ്മിറ്റിയുടെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ജില്ലാ നേതൃത്വത്തെ അറിയിച്ചതിനുള്ള പ്രതികാര നടപടിയായാണ് പാര്‍ട്ടിയില്‍ നിന്ന് തങ്ങളെ പുറത്താക്കിയതെന്ന് ജംഷാദും ശിഹാബും ആരോപിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More