You are Here : Home / News Plus

ജഡ്ജി നിയമനം: പി വി കുഞ്ഞികൃഷ്ണന്റെ പേര് ശുപാര്‍ശ ചെയ്തു

Text Size  

Story Dated: Friday, February 15, 2019 08:58 hrs EST

അഭിഭാഷകന്‍ പി വി കുഞ്ഞികൃഷ്ണനെ കേരള ഹൈകോടതി ജഡ്ജി ആയി ഉയര്‍ത്താന്‍ ഉള്ള ശുപാര്‍ശ കേന്ദ്ര സര്‍ക്കാരിന് വീണ്ടും അയക്കാന്‍ സുപ്രീം കോടതി കൊളീജിയം തീരുമാനിച്ചു.

ഒക്‌ടോബര്‍ 9 ന് അയച്ച ആദ്യ ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ മടക്കിയിരുന്നു. വിജു എബ്രഹാമിനെ ഹൈകോടതി ജഡ്ജി ആയി നിയമിക്കുന്നതിനുള്ള ശുപാര്‍ശ കേന്ദ്ര സര്‍ക്കാരിന്  കൈമാറുന്നതിന് മുമ്പ് നിയമ മന്ത്രാലയം ചൂണ്ടിക്കാട്ടിയ വിഷയങ്ങള്‍ വിശദമായി പരിശോധിക്കാന്‍ തീരുമാനം.

എസ് രമേശ്, ജോര്‍ജ് വര്‍ഗീസ് എന്നിവരെ ഹൈകോടതി ജഡ്ജി മാരായി ഉയര്‍ത്തണം എന്ന ശുപാര്‍ശ ഹൈകോടതിയിലേക്ക് മടക്കാനും സുപ്രീം കോടതി കൊളീജിയം തീരുമാനിച്ചു. നിയമകാര്യ വെബ്‌സൈറ്റായ 'ലൈവ് ലോ'യാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.




 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More