You are Here : Home / News Plus

ഏഴു ബാങ്കുകള്‍ക്ക് ആര്‍ബിഐ പിഴ

Text Size  

Story Dated: Thursday, February 14, 2019 08:30 hrs EST

റിസര്‍വ് ബാങ്ക് ഏഴു ബാങ്കുകള്‍ക്ക് പിഴ ചുമത്തി. അലഹാബാദ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നിവയ്ക്ക് 1.50 കോടി വീതവും ആന്ധ്രാ ബാങ്കിന് ഒരുകോടിയുമാണ് പിഴ. തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കല്‍, അക്കൗണ്ട് വിവരങ്ങള്‍ കൃത്യമല്ലാത്തതും റിസര്‍വ് ബാങ്ക് നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതുമാണ് ബാങ്കുകള്‍ക്ക് പിഴ ചുമത്താന്‍ കാരണം.

റിസര്‍വ് ബാങ്കിന്റെ നോ യുവര്‍ കസ്റ്റമര്‍ നിര്‍ദ്ദേശത്തില്‍ വീഴ്ച വരുത്തിയതിന് എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.ഡി.ബി.ഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയ്ക്ക് 20ലക്ഷം വീതം പിഴ ചുമത്തി. ബാങ്കിങ് റെഗുലേഷന്‍സ് ആക്ട് 1949 പ്രകാരം ഏഴ് ബാങ്കുകള്‍ക്ക് പിഴ ചുമത്തിയതായി റിസര്‍വ് ബാങ്ക് കുറിപ്പില്‍ അറിയിച്ചു.




 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.