You are Here : Home / News Plus

വീടുകളിൽ കൊടിയും സ്റ്റിക്കറും; ഗൃഹസമ്പർക്കം ലക്ഷ്യമിട്ട് ബിജെപി

Text Size  

Story Dated: Wednesday, February 13, 2019 02:02 hrs EST

'എന്റെ കുടുംബം ബിജെപി കുടുംബം' എന്ന വേറിട്ട പ്രചാരണ പരിപാടിക്ക് രാജ്യത്താകെ തുടക്കമിട്ട് ബിജെപി. അഹമ്മദാബാദിലെ വീട്ടിൽ അമിത്ഷായും കോഴിക്കോട്ടെ വീട്ടിൽ പി എസ് ശ്രീധരൻപിള്ളയും പാർട്ടി പതാക ഉയർത്തി, സ്റ്റിക്കറൊട്ടിച്ചു. രാജ്യത്താകെ അഞ്ച് കോടി വീടുകളിൽ പാർട്ടി പതാക ഉയർത്തിയും പാർട്ടി സ്റ്റിക്ക‌ർ പതിപ്പിച്ചുമാണ് പ്രചാരണം. ഒരു മാസത്തേക്കാണ് എന്റെ കുടുംബം, ബിജെപി കുടുംബം മെഗാ പ്രചാരണ പരിപാടി. ഒരു കുടുംബത്തിലെ മൊത്തം വോട്ടുകളും താമരക്ക് ഉറപ്പിക്കുകയാണ് ലക്ഷ്യം. ഗൃഹസമ്പർക്കമാണ് പ്രചാരണത്തിന്റെ പ്രധാന ലക്ഷ്യം. എല്ലാ ബുത്തുകളിലേയും എല്ലാ വീടുകളിൽ പാർട്ടി സ്ക്വാഡുകളെ എത്തിക്കുകയാണ് പ്രചാരണം കൊണ്ട് ലക്ഷ്യമിടുന്നത്.കേന്ദ്ര സർക്കാറിന്റെ ഭരണ നേട്ടങ്ങൾ അടങ്ങിയ ലഘുലേഖകൾ വീടുകളിൽ വിതരണം ചെയ്യും. വീട്ടുകാർ സമ്മതിച്ചാൽ മാത്രമാണ് പതാക ഉയർത്തി സ്റ്റിക്കറൊട്ടിക്കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More