You are Here : Home / News Plus

ദില്ലിയിൽ വീണ്ടും അഗ്നിബാധ; ഇരുന്നൂറ് കുടിലുകൾ കത്തി നശിച്ചു

Text Size  

Story Dated: Wednesday, February 13, 2019 01:58 hrs EST

കരോൾ ബാഗ് തീപിടുത്തത്തിന് പിന്നാലെ ദില്ലിയിൽ വീണ്ടും വൻ അഗ്നിബാധ. പശ്ചിംപുരിയിലെ ചേരിയിൽ ഇന്ന് പുലർച്ചെയുണ്ടായ തീപിടുത്തതിൽ 200ലധികം കുടിലുകൾ കത്തി നശിച്ചു. പുലർച്ചെ ഒരു മണിയോടെയാണ് അഗ്നിബാധയുണ്ടായത്. ഒന്നേകാലോടെ സ്ഥലത്തെത്തിയ 28 അഗ്നിശമന സേന യൂണിറ്റുകൾ തീ നിയന്ത്രണ വിധേയമാക്കി. അഗ്നിബാധയിൽ ഒരു സ്ത്രീക്ക് ഗുരുതരമായി പൊള്ളലേറ്റു. തീ പടർന്ന് തുടങ്ങിയപ്പോൾ തന്നെ ആളുകൾ ഇറങ്ങിയോടിയത് വൻ ദുരന്തം ഒഴിവാക്കി. ഇന്നലെ പുലർച്ചെ കരോൾ ബാഗിലുണ്ടായ തീ പിടുത്തത്തിൽ മൂന്ന് മലയാളികളടക്കം പതിനേഴ് പേർക്ക് ജീവൻ നഷ്ടമായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More