You are Here : Home / News Plus

അന്താരാഷ്ട്ര ഇന്റര്‍നെറ്റ് സേവനം വിച്ഛേദിക്കാനൊരുങ്ങി റഷ്യ

Text Size  

Story Dated: Tuesday, February 12, 2019 01:43 hrs UTC

ദേശീയ സൈബര്‍ സുരക്ഷയുടെ ഭാഗമായി അന്താരാഷ്ട്ര ഇന്റര്‍നെറ്റ് സേവനം താല്‍ക്കാലികമായി റദ്ദാക്കാന്‍ റഷ്യയുടെ നീക്കം. സൈബര്‍ പ്രതിരോധത്തിന്റെ ഭാഗമായി പരീക്ഷണമെന്ന നിലയിലാണ് നടപടി. റഷ്യന്‍ പൗരന്‍മാര്‍ക്കും സ്ഥാപനങ്ങള്‍ക്കും രാജ്യത്തിനു പുറത്തുള്ളവരുമായി ഇന്റര്‍നെറ്റിലൂടെ സംവദിക്കാന്‍ സാധിക്കില്ല. ഏപ്രില്‍ ഒന്നിനു മുമ്പ് നടപടി പ്രാബല്യത്തില്‍ വരും.

സാങ്കേതിക വിദ്യ സ്വതന്ത്രമായി ഉപയോഗിക്കുന്നതിനായി നിമയത്തില്‍ മാറ്റം കൊണ്ടുവരുന്ന ഉത്തരവ് കഴിഞ്ഞവര്‍ഷം പാര്‍മെന്റ് ആവശ്യപ്പെട്ടിരുന്നു. ഡിജിറ്റല്‍ എക്കോണമി നാഷണല്‍ പ്രോഗ്രാം എന്നാണ് പുതിയ നിയമത്തിന്റെ പേര്. രാജ്യത്തെ ഒറ്റപ്പെടുത്തി ഇന്റര്‍നെറ്റ് വഴിയുള്ള വിദേശ ശക്തികളുടെ ഇടപെടല്‍ തടയുകയാണ് ഈ നിയമം കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഡി.എന്‍.എസ് എന്ന പേരില്‍ റഷ്യയ്ക്ക് സ്വന്തമായി നെറ്റ് അഡ്രസ് സിസ്റ്റം സ്ഥാപിക്കും. അതോടെ അന്താരാഷ്ട്ര സെര്‍വറുകളിലേക്കുള്ള ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെടും.










 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.