You are Here : Home / News Plus

കന്യാസ്ത്രീകള്‍ക്ക് കുറവലങ്ങാട് മഠത്തില്‍ തുടരാന്‍ അനുമതി

Text Size  

Story Dated: Saturday, February 09, 2019 08:52 hrs EST

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി നല്‍കിയ ബലാത്സംഗക്കേസ് അവസാനിക്കുന്നത് വരെ കുറവിലങ്ങാട് മഠത്തില്‍ തുടരാന്‍ ജലന്ധര്‍ രൂപത അനുമതി നല്‍കിയതായി സിസ്റ്റര്‍ അനുപമ. നീതികിട്ടുന്നത് വരെ സമരത്തില്‍ നിന്ന് പിന്‍മാറില്ല.  സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയോ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയോ ഇറങ്ങി തിരിച്ചതല്ല. ജീവിതം തകര്‍ന്ന് വീണു പോയ ഞങ്ങളുടെ സഹോദരിക്ക്  വേണ്ടി ഒരുമിച്ചുനിന്നു. എന്തുവന്നാലും ആ  സഹോദരിക്കൊപ്പം ചേര്‍ന്ന് നില്‍ക്കാനാണ് ഞങ്ങളുടെ തീരുമാനമെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു. കോട്ടയത്തെ തിരുനക്കര മൈതനായില്‍ സേവ് ഔര്‍ സിസ്‌റ്റേഴ്‌സ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അവര്‍.



 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More