You are Here : Home / News Plus

കനക ദുര്‍ഗയ്ക്ക് ഭര്‍തൃവീട്ടില്‍ കയറാമെന്ന് കോടതി

Text Size  

Story Dated: Tuesday, February 05, 2019 01:35 hrs UTC

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമല ദര്‍ശനം നടത്തിയതിന്റെ പേരില്‍ ഭര്‍തൃവീട്ടില്‍ നിന്നും പുറത്താക്കപ്പെട്ട കനക ദുര്‍ഗയ്ക്ക്  വീട്ടില്‍ പ്രവേശിക്കാന്‍ അനുമതി. മലപ്പുറം പുലാമന്തോള്‍ ഗ്രാമന്യായാലയമാണ് വിധി പ്രസ്താവിച്ചത്. അങ്ങാടിപ്പുറത്തെ ഭര്‍തൃഗൃഹത്തില്‍ കയറാന്‍ സാഹചര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് കനക ദുര്‍ഗ്ഗ നല്‍കിയ ഹര്‍ജിയിലാണ് വിധി.

ഭര്‍ത്താവിനും കുട്ടികള്‍ക്കും ഒപ്പം കഴിയാനുള്ള കനകദുര്‍ഗയുടെ അവകാശം നിഷേധിക്കരുതെന്ന് കോടതി വ്യക്തമാക്കി. ഭര്‍ത്താവിന്റെ പേരിലുള്ള വീട് തല്‍ക്കാലം വില്‍ക്കുകയോ, വാടകയ്ക്ക് നല്‍കുകയോ ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചു. കുട്ടികളുടെ സംരക്ഷണ കാര്യത്തില്‍ കോടതി പിന്നീട് തീരുമാനമെടുക്കും. ഇതേ ആവശ്യം ഉന്നയിച്ച് കനക ദുര്‍ഗ്ഗ സംസ്ഥാന മനുഷ്യാവകാശ കമീഷനെയും സമീപിച്ചിരുന്നു. ഈ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പി യോട് റിപ്പോര്‍ട് ആവശ്യപ്പെട്ടിട്ടുണ്ട്







 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.