You are Here : Home / News Plus

ആലപ്പാട് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കി ഖനനം തുടരും, മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ പൊതുസമൂഹം എതിരല്ല; ഇ പി ജയരാജന്‍

Text Size  

Story Dated: Tuesday, February 05, 2019 01:29 hrs UTC

ജനങ്ങളുടെ  സ്വത്തിനും ജീവനും സംരക്ഷണം നല്‍കി ആലപ്പാട് കരിമണല്‍ ഖനനം തുടരുമെന്ന് വ്യവസായ ഇ പി ജയരാജന്‍ പറഞ്ഞു. മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടുള്ള ഖനനത്തിന് പൊതുസമൂഹം എതിരില്ലാത്തതിനാല്‍ ഖനനം പൂര്‍ണ്ണമായും  നിര്‍ത്തില്ല. ആലപ്പാട് ഖനനം സംബന്ധിച്ച് നിയമസഭയില്‍ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടിയായാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആലപ്പാട് വിഷയം സംബന്ധിച്ച് ഗൗരവമായി ചര്‍ച്ച നടത്തിയിരുന്നു. ഇത് പ്രകാരം കരിമണല്‍ ഖനനം മൂലമുണ്ടാകുന്ന തീരശോഷണം, ശാസ്ത്രീയമായി എങ്ങനെ കരിമണല്‍ ഖനനം ചെയ്യാം എന്നീ വിഷയങ്ങളെ സംബന്ധിച്ച് പഠനം നടത്തി പ്രാഥമിക റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ എന്‍സിഇഎസ്എസിനെ ചുമത്തപ്പെടുത്തിയിട്ടുണ്ട്. റിപ്പോര്‍ട്ട് വരുന്നത് വരെ സീ വാഷിങ്  നിര്‍ത്തി വെക്കാന്‍  കര്‍ശന നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്ന് സീ വാഷിങ് നിര്‍ത്തി വച്ചിട്ടുണ്ട്.  ഖനന പ്രവര്‍ത്തനങ്ങള്‍  നടക്കുന്ന സ്ഥലങ്ങളില്‍ കടല്‍ ഭിത്തി, പുലിമുട്ട് എന്നിവയുടെ  നിര്‍മാണം  സമയബന്ധിതമായി പൂര്‍ത്തിയാക്കാനും  നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.