വനിതാമതിലിനെ പൊളിക്കാന്‍ പലതലങ്ങളിൽ ശ്രമം നടക്കുന്നു എന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എന്നാല്‍ ഇതൊന്നും വിലപ്പോകില്ല. വനിതാ മതിൽ വന്‍ വിജയമാകും. ലോകം കണ്ട അത്ഭുതമായി മതിൽ മാറുമെന്നും വെള്ളാപ്പള്ളി തിരുവനന്തപുരത്ത് പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് ഒരു മാസമായി ഭരണസ്തംഭനമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചു. മന്ത്രിമാരും ഉദ്യോഗസ്ഥരും ഒരു മാസമായി വനിത മതിലിന് പുറകെയാണ് എന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.
Comments