ഇന്നല്ലെങ്കില്‍ നാളെ ശബരിമലയില്‍ യുവതീ പ്രവേശനം സാധ്യമാകുമെന്ന് നടി ഷീല.
നാളെത്തന്നെ ശബരിമലയിലേക്ക് പോകണം എന്നല്ല താന്‍ പറഞ്ഞത്. ആദ്യകാലങ്ങളില്‍ കേരളത്തിലുണ്ടായിരുന്നത് മാറുമറക്കാന്‍ പറ്റാത്ത സ്ഥിതിയായിരുന്നു. വലിയ പോരാട്ടങ്ങള്‍ക്കൊടുവിലാണ് ബ്ലൗസ് ഇടാന്‍ സാധിച്ചത്. അതുകൊണ്ട് തന്നെ സമരങ്ങളിലൂടെയാണ് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയൂ, അവര്‍ പറഞ്ഞു.
നാളെത്തന്നെ ചാടിക്കയറി ശബരിമലയിലേക്ക് പോകണം എന്നല്ല ഞാന്‍ പറഞ്ഞത്. വിശ്വാസമുള്ള സ്ത്രീകള്‍ എന്തായാലും മലകയറുക തന്നെ ചെയ്യും.പ്രതിഷേധങ്ങളുണ്ടായാലും മെല്ലെമെല്ല അത് സാധ്യമാകുന്നതാണ്. ചരിത്രത്തിന്റെ ഭാഗമാകാന്‍ ഇപ്പോള്‍ ശബരിമലയിലേക്കില്ല, ഷീല വ്യക്തമാക്കി.
Comments