മുംബൈ ഭീകരാക്രമണത്തിന്റെ പത്താംവാര്‍ഷികത്തില്‍, ഇന്ത്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്വിറ്ററിലൂടെയാണ് ട്രംപിന്റെ പ്രതികരണം. നീതിക്കു വേണ്ടി ദാഹിക്കുന്ന ഇന്ത്യക്കാര്‍ക്കൊപ്പമാണ് യു എസ്. ആറ് അമേരിക്കക്കാര്‍ ഉള്‍പ്പെടെ 166 നിഷ്കളങ്കര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഭീകരവാദത്തെ വിജയിക്കാനോ വിജയത്തിലേക്ക് അടുക്കാനോ ഒരിക്കലും നാം അനുവദിക്കുകയില്ല.- ട്രംപ് ട്വീറ്ററില്‍ കുറിച്ചു.
Comments