You are Here : Home / News Plus

കെ സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ശ്രീധരന്‍പിള്ള

Text Size  

Story Dated: Thursday, November 22, 2018 03:47 hrs EST

കെ സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. ഈശ്വരവിശ്വാസം ഇല്ലാത്തവരുടെ ഭരണമാണ് ഇപ്പോള്‍ നടക്കുന്നത്. 50 കൊല്ലമായി ശബരിമലയെ തകര്‍ക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍‌ട്ടി ശ്രമം നടത്തുന്നു എന്നും ശ്രീധരന്‍പിളള ദില്ലിയില്‍ പറ‍ഞ്ഞു. സ്ത്രീ പ്രവേശനത്തിനെതിരായ സമരം അല്ല ബിജെപി നടത്തുന്നത്. യുവതി പ്രവേശനത്തെ ഭക്തജനങ്ങള്‍ എതിര്‍ക്കുന്നു. ആ ഭക്തജനങ്ങള്‍ക്ക് പിന്തുണ നല്‍കുകയാണ് ബിജെപി ചെയ്യുന്നത്. യുവതി പ്രവേശനം സംബന്ധിച്ച് അന്തിമവിധി വരാന്‍ കാത്തിരിക്കുന്നു എന്നും ശ്രീധരന്‍പിളള മാധ്യമങ്ങളോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More