മുഖ്യമന്ത്രി പിണറായി വിജയനു നേരെ കോഴിക്കോട് പ്രതിഷേധം. മുഖ്യമന്ത്രിയുടെ വാഹനത്തിനു മുന്പില് നിന്നാണ് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. പത്രപ്രവര്‍ത്തക യൂണിയന്റെ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു സംഭവം. മാവൂര്‍ റോഡില്‍വെച്ച് മുഖ്യമന്ത്രിയുടെ വാഹനത്തിനു മുന്നിലേക്ക് പ്രവര്‍ത്തകര്‍ കൊടികളുമായി എത്തുകയായിരുന്നു. പോലീസ് ഒരുക്കിയ ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ മറികടന്നായിരുന്നു പ്രതിഷേധം. സംഭവത്തില്‍ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
Comments