You are Here : Home / News Plus

ശബരിമല: വിധി നടപ്പാക്കാതെ വേറെ വഴിയില്ലെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Thursday, November 15, 2018 03:58 hrs EST

ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം പാളിയതിന് പിന്നാലെ, വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രശ്നപരിഹാരത്തിന് വഴികൾ തേടാനാണ് സർക്കാർ സർവകക്ഷിയോഗം വിളിച്ചത്. വിധി നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. അതിൽ സമവായം തേടാൻ ശ്രമിച്ചപ്പോൾ പ്രതിപക്ഷവും ബിജെപിയും ഒരേ നിലപാടാണെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. ''ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് സർക്കാരിന് ദുർവാശിയില്ല. എന്നാൽ വിധി നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. മുൻവിധിയോടെയാണ് സർക്കാർ വന്നതെന്ന് പ്രതിപക്ഷവും ബിജെപിയും ആരോപിച്ചു. എന്നാൽ സർക്കാരിന് അത്തരം മുൻവിധികളില്ല. കോടതി എന്തു പറഞ്ഞോ അത് നടപ്പിലാക്കുക എന്ന ബാധ്യത സർക്കാരിനുണ്ട്. ശബരിമലയിലെ സ്ത്രീപ്രവേശനത്തെക്കുറിച്ച് പാർട്ടിയ്ക്ക് വേറെ നിലപാടുകളുണ്ടാകാം. എന്നാൽ അതൊന്നും സർക്കാരിന് കണക്കിലെടുക്കാനാകില്ല. വിശ്വാസികൾക്കൊപ്പമാണ് സർക്കാർ എന്നതിൽ സംശയമില്ല. വിശ്വാസികൾക്ക് എല്ലാ സംരക്ഷണവും നൽകും.'' മുഖ്യമന്ത്രി വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More