You are Here : Home / News Plus

സംസ്ഥാനത്ത് വീണ്ടും എടിഎം കവർച്ചാശ്രമം; മെഷീന്‍ കല്ല് കൊണ്ട് ഇടിച്ചു തകര്‍ത്തു

Text Size  

Story Dated: Thursday, November 15, 2018 08:56 hrs UTC

പാലക്കാട് അടിപ്പെരണ്ടയിൽ കാനറാ ബാങ്കിന്‍റെ എടിഎമ്മിൽ കവർച്ചാശ്രമം. ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം. കല്ല് കൊണ്ട് എടിഎം മെഷീൻ തകർത്ത് കവർച്ച നടത്താനായിരുന്നു പദ്ധതി. എന്നാൽ പണം നഷ്ടമായിട്ടില്ലെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. എടിഎം മെഷീന്‍ കല്ല് കൊണ്ട് ഇടിച്ചു തകര്‍ത്ത നിലയിലാണ്. പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ നെന്മാറ പൊലീസിന് കിട്ടിയിട്ടുണ്ട്. വൈകാതെ പ്രതികൾ പിടിയിലാകുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ കുറച്ച് നാളുകളായി സംസ്ഥാനത്താകെ എടിഎം കവര്‍ച്ച വ്യാപകമാവുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.