You are Here : Home / News Plus

പാക് സൈന്യത്തിന്റെ വെടിയേറ്റ് കശ്മീരിൽ മലയാളി ജവാന് വീരമൃത്യു

Text Size  

Story Dated: Monday, November 12, 2018 06:17 hrs UTC

കശ്മീരിൽ പാക് സൈന്യത്തിന്റെ വെടിയേറ്റ് മലയാളി ജവാന് വീരമൃത്യു. ലാൻസ് നായിക് കെ.എം ആന്റണി സെബാസ്റ്റ്യനാണ് നിയന്ത്രണരേഖയ്ക്കടുത്ത് കൃഷ്ണഘാട്ടി സെക്ടറിൽ പാക് സൈന്യത്തിന്റെ വെടിവെയ്പ്പിൽ കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ അഞ്ചേകാലോടെയായിരുന്നു വെടിവയ്പ്പ്. പ്രകോപനമില്ലാതെയാണ് പാക് സേന വെടിവച്ചത്.എറണാകുളം ഉദയംപേരൂര്‍ മനക്കുന്നം സ്വദേശിയാണ്. 34 വയസ്സുകാരനായ ആന്റണി സെബാസ്റ്റ്യന്റെ ഭാര്യ അന്ന ഡയാന ജോസഫാണ്. ആന്റണിയുടെ വീരമൃത്യു പാഴാവില്ലെന്ന് മരണം സംബന്ധിച്ച വാര്‍ത്താക്കുറിപ്പില്‍ സൈന്യം വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.