You are Here : Home / News Plus

രാഹുല്‍ ഈശ്വറിനെതിരെ 'മീ ടൂ' ആരോപണം

Text Size  

Story Dated: Monday, October 29, 2018 03:41 hrs EDT

അയ്യപ്പ ധര്‍മസേന അധ്യക്ഷന്‍ രാഹുല്‍ ഈശ്വറിനെതിരെ 'മി ടൂ' ആരോപണവുമായി യുവതി. സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ് ഇഞ്ചിപ്പെണ്ണ് ആണ് തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ പേരുവെളിപ്പെടുത്താത്ത യുവതിയുടെ ലൈംഗികാരോപണം പുറത്തുവിട്ടിരിക്കുന്നത്. 2003-2004 കാലത്ത് യുവതി പന്ത്രണ്ടാം ക്ലാസ് പഠനം പൂര്‍ത്തിയാക്കി നില്‍ക്കുന്ന സമയത്തുനടന്ന സംഭവത്തെക്കുറിച്ചാണ് ആരോപണം. രാഹുല്‍ ഈശ്വറിന്റെ വീട്ടിലേക്ക് തന്നെ വിളിച്ചുവരുത്തുകയും കടന്നുപിടിച്ച് ബലാത്കാരമായി ചുംബിക്കുകയും ചെയ്‌തെന്നാണ് യുവതിയുടെ ആരോപണം. രാഹുല്‍ ഈശ്വറിന്റെ തിരുവനന്തപുരത്തെ ഫ്‌ളാറ്റില്‍ വെച്ചാണ് സംഭവം നടന്നതെന്നും ഒരു വിധത്തിലാണ് അന്ന് അവിടെനിന്ന് രക്ഷപ്പെട്ടതെന്നും അവര്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.