You are Here : Home / News Plus

സ്ത്രീപ്രവേശനത്തെ ചൊല്ലി ശബരിമലയിലെ സംഘര്‍ഷം: ഇതുവരെ 2825 പേര്‍ അറസ്റ്റില്‍

Text Size  

Story Dated: Saturday, October 27, 2018 05:25 hrs EDT

സ്ത്രീപ്രവേശനത്തെ ചൊല്ലി ശബരിമലയിലും പമ്പയിലും നിലയ്ക്കലിലും ഉണ്ടായ സംഘര്‍ഷങ്ങളില്‍ പൊലീസ് അറസ്റ്റ് ചെയ്തവരുടെ എണ്ണം 2825 ആയി. പ്രാർത്ഥന യോഗങ്ങളിലും ജാഥകളിലും പങ്കെടുത്ത സ്ത്രീകൾക്കെതിരെ നടപടി വേണ്ടെന്ന് ഡിജിപി നിർദ്ദേശിച്ചു. അക്രമ സംഭവങ്ങളിൽ നേരിട്ട് പങ്കാളികളായ വരെ മാത്രം റിമാൻഡ് ചെയ്താൽ മതിയെന്നും ഡിജിപിയുടെ നിര്‍ദ്ദേശമുണ്ട്. അക്രമങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 495 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കലാപശ്രമം നിരോധനാജ്ഞ ലംഘിച്ച് സംഘം ചേരല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, പൊലീസിനെ ആക്രമിക്കല്‍, ഉദ്യോഗസ്ഥരെ കൃത്യനിര്‍വ്വഹണത്തില്‍ നിന്നും തടയല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് മിക്ക കേസുകളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.