കേരളത്തിലെ പ്രളയത്തിലെ ദുരിതാശ്വാസ ക്യാമ്പുകൾ സംബന്ധിച്ചും രക്ഷാപ്രവർത്തനം സംബന്ധിച്ചും ജനങ്ങളിൽനിന്നും യാതൊരു പരാതികളും ലഭിച്ചില്ലെന്നും ഇത് അത്ഭുതപ്പെടുത്തിയതായും കേരളത്തിലെ പ്രളയത്തെക്കുറിച്ച് പഠിക്കാന്‍ എത്തിയ കേന്ദ്രസംഘം. സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താനെത്തിയ കേന്ദ്ര സംഘത്തിന്റെ റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ കേന്ദ്രത്തിനു സമർപ്പിക്കുമെന്ന് സംഘത്തലവനും കേന്ദ്ര അഭ്യന്ത്രമന്ത്രാലയത്തിലെ സ്പെഷ്യൽ സെക്രട്ടറിയുമായ ബി.ആർ ശർമ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു.
Comments